എം.ശോഭന (ചെയർപേഴ്സൺ), കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : എം.ശോഭന (ചെയർപേഴ്സൺ)
വാര്‍ഡ്‌ നമ്പര്‍ : 27
വാര്‍ഡിന്റെ പേര് : ചെറോലിമുക്ക്
വിലാസം : ഗുരു-കൃപ, മരുതൂര്‍.കുളങ്ങര, ആലുംകടവ്.പി.ഒ, 690573
ഫോണ്‍ : 0476 2626364
മൊബൈല്‍ : 9947730223
വയസ്സ് : 50
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : ഇല്ല

  • കരുനാഗപ്പള്ളി താലൂക്കിൽ ക്ലാപ്പന പഞ്ചായത്തിൽ ക്ലാപ്പന തെക്കും മുറിയിൽ നടയിലയ്യത്ത് വീട്ടിൽ ശ്രീമാൻ ഒ. ചെല്ലപ്പന്റെയും ശ്രീമതി മീനാക്ഷിയുടെയും മകളായി തികഞ്ഞ ഒരു കയർ തൊഴിലാളി കുടുംബത്തിൽ ജനിച്ചു.
  • കായംകുളം എം.എസ്.എം. കോളേജിൽ നിന്നും ബി.എ. പൊളിറ്റിക്‌സ് ഡിഗ്രിയും കരുനാഗപ്പള്ളി എൻ.എസ്.എസ്. ആർട്സ് കോളേജിൽ നിന്നും എം.എ. ഹിസ്റ്ററിയും തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നിന്നും എച്ച്.ഡി.സി. യും നേടി.
  • കയർ വ്യവസായ സഹകരണ സംഘം അയണിവേലിക്കുളങ്ങര സെക്രട്ടറി ആയിരുന്നു. ഇപ്പോൾ കയർ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ്. പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.
  • കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് മേഖലാ കമ്മറ്റി അംഗമായിരുന്നു.
  • 2015 മുതൽ കരുനാഗപ്പളളി നഗരസഭാ ചെയർപേഴ്‌സൺ ആയി പ്രവർത്തിക്കുന്നു.
  • ഭർത്താവായ ശ്രീ. പ്രസന്നൻ ഇപ്പോൾ ശൂരനാട് പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ. ആയി ജോലി ചെയ്യുന്നു. മകൾ അഞ്‌ജലി ദന്തൽ ഡോക്ടറാണ്. മകൻ അഖിൽ എഞ്ചിനീയറായി ദുബായിൽ ജോലി ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !