ബോയ്‌സ് ഹയർ സെക്കന്ററി സ്കൂൾ, കരുനാഗപ്പള്ളി

ബോയ്‌സ് ഹയർ സെക്കന്ററി സ്കൂൾ
കരുനാഗപ്പള്ളി
ഫോൺ : 0476-2621500

കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍.

നാനാജാതി മതസ്ഥർ സൗഹാർദ്ദത്തിൽ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുൻനിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂൾ നടത്തിപ്പിൽ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന യശഃ ശരീരനായ ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി അവർകളാണ്. 1916-ൽ ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ മഹത്തായ വിദ്യാലയം.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !