ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജ്‌, ചവറ

ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജ്‌
ചവറ
ഫോൺ : 0476-2680736


കൊല്ലം ജില്ലയിലെ ഒരു സർക്കാർ കോളേജാണു ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെൻറ് കോളേജ്. 1981 ഓഗസ്റ്റ് 26-നാണു ഈ കോളേജ് സ്ഥാപിതമായത്. ചവറയുടെയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെയും ഒരു നീണ്ടകാല സ്വപ്നം ആയിരുന്നു ഈ കോളേജിന്റെ വരവ്. കേരള സർക്കാരിന്റെ കൊളീജിയേറ്റ് വിദ്യാഭ്യാസ വകുപ്പാണ് ഈ കോളേജ് കൈകാര്യം ചെയ്യുന്നത്. കൂടാതെ യുജിസി ആക്ട്, 1956 ലെ 2(എഫ്), 12 (ബി) എന്നിവയുടെ കീഴിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലൂടെ നമ്മുടെ ചെറുപ്പക്കാരെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.

അഷ്ടമുടി തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തും, അറബിക്കടലിന്റെ കിഴക്കൻ തീരത്തും, കരുനാഗപ്പള്ളി താലൂക്കിലും, ദേശീയപാതയുടെ വശത്തും, 10 ഏക്കറിലധികം സ്ഥലത്തു സ്ഥിതി ചെയ്യുന്നതാണു ഈ കാമ്പസ്.

കേരളത്തിലെ മുൻകാല മന്ത്രി ശ്രീ ബേബി ജോണിന്റെ ഓർമക്കായി ഈ കോളേജ് ഇപ്പോൾ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജ്‌ എന്ന പേരിൽ അറിയപ്പെടുന്നു.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !