ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി

ഗേൾസ് ഹൈസ്കൂൾ
കരുനാഗപ്പള്ളി
ഫോൺ : 0476-2625912

കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി .എസ്. സുബ്രഹ്മണ്യൻ പോറ്റി മേമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി‍. ഗേൾസ് ഹൈസ്കൂൾ‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി .എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്ക്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് ന്റെ മൂന്നര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി ഒരു ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്ക്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.

വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916 ൽ സ്ഥാപിതമായ സ്കൂൾ രണ്ടു വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളും നടത്തി. ശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (ALILA) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങി സ്കൂൾ ജില്ലയിൽ ഒന്നാമതെത്തി.

മൂന്ന്-മൂന്നര ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ എം.പി, എം.എൽ.എ. എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിയഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്.

അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറസ്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500 ഓളം ഗ്രന്ഥങ്ങളും 200 ഓളം വിദ്യാഭ്യാസ സി.ഡി.കളും ഉളള വായനശാലയിൽ അ‍ഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. ക്ലബ് പ്രവർത്തനങ്ങൾക്കായി 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.

കരുനാഗപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂ൪, മൈനാഗപ്പള്ളി, തഴവ, പന്മന എന്നീ പ‍‍ഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതിയാണു അഞ്ചുവർഷക്കാലം
ഈ സ്ക്കൂളിൽ ഭരണം നടത്തുന്നത്.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !